2009, നവംബർ 7, ശനിയാഴ്‌ച

ഉറങ്ങാനാരംഭിക്കുമ്പോള്‍ ഉള്ള ദുആ

ഉറങ്ങാനുദ്ദേശിച്ചാല്‍ വ്വുളു ചെയ്ത് തന്‍റെ വിരിപ്പിനെ മൂന്ന്പ്രാവശ്യം കുടഞ്ഞുവിരിക്കുക . പിന്നീട് വലതുവശം ചരിഞ്ഞുകിടന്ന് തലയുടേയോ കവിള്‍ത്തടത്തിന്‍റേയോ താഴെ വലതുകൈവച്ചിട്ട് ഈ ദുആ മൂന്ന് പ്രാവശ്യം ഓതുക.[ മിശ്കാത് ]

" അല്ലാഹുമ്മഖ്വിനീ അദാബക യൌമതബ്അഥു ഇബാദക "

( അല്ലാഹുവേ! നിന്‍റെ അടിമകളെ നീ പുനരുദ്ധാരനം ചെയ്യിക്കുന്ന ദിവസത്തില്‍ നിന്‍റെ ശിക്ഷയില്‍നിന്നും എന്നെ കാത്തുരക്ഷിക്കേണമേ ) [ ബുഖാരി മുസ്ലിം ]
അല്ലെങ്കില്‍ ഈ ദുആ ഓതുക
" അല്ലാഹുമ്മ ബിസ്മിക്ക അമൂത്തു വ അഹ് യാ"
( അല്ലാഹുവേ! നിന്‍റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു )[ബുഖാരി മുസ്ലിം ]
ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു എന്നു താത്പര്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ