2009, നവംബർ 8, ഞായറാഴ്‌ച

ഉറങ്ങാന്‍ ആരംഭിച്ചു ഉറക്കം വരാതിരുന്നാലുള്ള പ്രാര്‍ത്ഥന

" അല്ലാഹുമ്മ ഗാറത്തിന്നുജൂമു വഹദഅത്തില്‍ ഉയൂനു വഅന്‍ത ഹയ്യൂന്‍ഖ്വയ്യൂമുന്‍ ലാതഅ്ഖുദ്ക സിനത്തുന്‍ വലാനൗമുന്‍ യാഹയ്യു യാഖ്വയ്യൂമു അഹ്ദിഅ്ലൈലീ വഅനീംഅയ്നീ."

(അല്ലാഹുവേ! നക്ഷത്രങ്ങള്‍ മറഞ്ഞു . കണ്ണുകള്‍ സുഖം പ്രാപിക്കുകയും ചെയ്തു. നീ ജീവിച്ചിരിക്കുന്നവനും നിലനില്‍ക്കുന്നവനുമാകുന്നു. നിന്നെ മയക്കവും നിദ്രയും ബാധിക്കുന്നതല്ല. ജീവിച്ചിരിക്കുന്നവനും സ്വയം നിലനില്‍ക്കുന്നവനുമായവനേ ! എനിക്കു ഈ രാത്രിയേ വിശ്രമത്തിനുള്ളതാക്കുകയും എന്‍റെ കണ്ണുകളെ നിദ്രയിലാക്കുകയും ചെയ്യേണമേ.) [ഹിസ്നു ]

2009, നവംബർ 7, ശനിയാഴ്‌ച

ഉറങ്ങാനാരംഭിക്കുമ്പോള്‍ ഉള്ള ദുആ

ഉറങ്ങാനുദ്ദേശിച്ചാല്‍ വ്വുളു ചെയ്ത് തന്‍റെ വിരിപ്പിനെ മൂന്ന്പ്രാവശ്യം കുടഞ്ഞുവിരിക്കുക . പിന്നീട് വലതുവശം ചരിഞ്ഞുകിടന്ന് തലയുടേയോ കവിള്‍ത്തടത്തിന്‍റേയോ താഴെ വലതുകൈവച്ചിട്ട് ഈ ദുആ മൂന്ന് പ്രാവശ്യം ഓതുക.[ മിശ്കാത് ]

" അല്ലാഹുമ്മഖ്വിനീ അദാബക യൌമതബ്അഥു ഇബാദക "

( അല്ലാഹുവേ! നിന്‍റെ അടിമകളെ നീ പുനരുദ്ധാരനം ചെയ്യിക്കുന്ന ദിവസത്തില്‍ നിന്‍റെ ശിക്ഷയില്‍നിന്നും എന്നെ കാത്തുരക്ഷിക്കേണമേ ) [ ബുഖാരി മുസ്ലിം ]
അല്ലെങ്കില്‍ ഈ ദുആ ഓതുക
" അല്ലാഹുമ്മ ബിസ്മിക്ക അമൂത്തു വ അഹ് യാ"
( അല്ലാഹുവേ! നിന്‍റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു )[ബുഖാരി മുസ്ലിം ]
ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു എന്നു താത്പര്യം

2009, നവംബർ 6, വെള്ളിയാഴ്‌ച

എപ്പോഴും ഓതേണ്ട ദുആ

"ലാ ഇലാഹ ഇല്ലാഅന്‍ത സുബ്ഹാനക ഇന്നീകുന്‍തു മിനള്ളാലിമീന്‍ "

( നീ അല്ലാതെ ആരാധനക്കു അര്‍ഹനായി ആരും ഇല്ല . നീ എത്ര പരിശുദ്ധന്‍ ! തീര്‍ച്ചയായും ഞാന്‍ അക്രമകാരികളില്‍പ്പെട്ടവനായിരിക്കുന്നു.)

2009, നവംബർ 5, വ്യാഴാഴ്‌ച

പ്രഭാതത്തില്‍ ഓതേണ്ട ദുആ

" അല്ലാഹുമ്മ ബിക്ക അസ്ബഹ്നാ വബിക്ക അംസൈനാ വബിക്ക നഹ് യാ വബിക്ക നമൂത്തു വഇലൈക്കല്‍മസീര്‍ "

( അല്ലാഹുവെ! നിന്‍റെ ശക്തികൊണ്ടുമാത്രം പുലരിയേയും അന്തിയേയും ഞങ്ങള്‍ പ്രാപിച്ചു . മാത്രമല്ല നിന്‍റെ ശക്തികൊണ്ടുമാത്രം ഞങ്ങള്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ മടക്കവും നിന്നിലേക്കുതന്നയാകുന്നു.)[ തിര്‍മദീ ]

2009, നവംബർ 4, ബുധനാഴ്‌ച

അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

" അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഹുബ്ബക്ക വഹുബ്ബമന്‍ യുഹിബ്ബുക്ക വല്‍ അമലല്ലദീ യബല്ലിഗുനീ ഹുബ്ബക് "
( അല്ലാഹുവേ! നിന്‍റെ പ്രീതിക്കും നിന്നെ സ്നേഹിക്കുന്നവരുടെ പ്രീതിക്കും, നിന്‍റെ പ്രീതിയെ പ്രാപിക്കുവാനുള്ള പ്രവര്‍ത്തികള്‍ക്കും ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നു.)[തിര്‍മദീ ]